Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspected Food

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം; ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

പ​​​ഴ​​​യ​​​ന്നൂ​​​ർ: വീ​​​ട്ടി​​​ൽ​​​വ​​​ച്ച് ബ്ര​​​ഡും ജാ​​​മും ക​​​ഴി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ അ​​​സ്വ​​​സ്ഥ​​​ത അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മ​​​രി​​​ച്ചു. ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​ര​​​ണ​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. വ​​​ട​​​ക്കേ​​​ത്ത​​​റ നീ​​​ർ​​​ണ​​​മു​​​ക്ക് കു​​​ന്ന​​​ത്തു​​​വീ​​​ട്ടി​​​ൽ വി​​​നോ​​​ദ് കു​​​മാ​​​ർ (60) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളോ​​​ടെ ഇ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച മ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ൾ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ത്സ​​​യ്ക്കു​​​ശേ​​​ഷം ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ടു.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി വി​​​നോ​​​ദ്കു​​​മാ​​​റും മ​​​ക്ക​​​ളാ​​​യ വി​​​ദ്യ, വൃ​​​ന്ദ എ​​​ന്നി​​​വ​​​രും ബ്ര​​​ഡും ജാ​​​മും ക​​​ഴി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ മൂ​​​വ​​​ർ​​​ക്കും ഛർ​​​ദി​​​യും അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ളും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​രെ ഉ​​​ട​​​ൻ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ ഒ​​​റ്റ​​​പ്പാ​​​ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​ന്ന​​​ര​​​യോ​​​ടെ വി​​​നോ​​​ദ്കു​​​മാ​​​ർ മ​​​രി​​​ച്ചു.

ബ​​​ന്ധു​​​വി​​​ന്‍റെ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പൊ​​​ലി​​​സ് അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​ന് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. സം​​​സ്കാ​​​രം ഇ​​​ന്നു ന​​​ട​​​ക്കും. ഭാ​​​ര്യ: സു​​​നി​​​ത. വി​​​വേ​​​ക് എ​​​ന്ന മ​​​ക​​​നു​​​മു​​​ണ്ട്.

Latest News

Corehub Up